കണ്ണിയത് ഉസ്താദ് ഉറൂസ് മുബാറക് നാളെ സമാപിക്കും



 വാഴക്കാട്:-
ദീർഘ കാലം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റ്‌ പദം അലങ്കരിക്കുകയും കേരളത്തിനകത്തും പുറത്തും അറിയപ്പെട്ട സൂഫീ ധാരയിൽപ്പെട്ട പണ്ഡിത ശ്രേഷ്ഠൻ റഈസുൽ മുഹഖികീൻ ശൈഖുനാ കണ്ണിയത് അഹമ്മദ് മുസ്ലിയാരുടെ 34മത് ഉറൂസ് വാഴക്കാട് വെച്ച് നടക്കുന്നു. 





സെപ്റ്റംബർ 11ന് ആരംഭിച്ച ഉറൂസ് നാളെ ഉച്ചക്ക് അന്നദാനത്തോടെ സമാപിക്കും. ഇന്ന് നടന്ന മജ്ലിസുന്നൂറിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് ഒളവണ്ണ അബൂബക്കർ ദാരിമി നേതൃത്വം നൽകി. ശൈഖുനാ ബഷീർ ഫൈസി ചീക്കൊന്ന്,ബി എസ് കെ തങ്ങൾ,അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്,മമ്മു ദാരിമി, സമദ് ഫൈസി തുടങ്ങിയവർ സംസാരിച്ചു..

Post a Comment

Previous Post Next Post
Paris
Paris