സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 880 രൂപ ഉയര്‍ന്നു



കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് ഒറ്റയടിക്ക് 880 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന് 1,14,040 രൂപയായി.

ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് കൂടിയത്. 14,255 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.




ഇന്നലെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപ കുറഞ്ഞിരുന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 14,145 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 1,13,160 രൂപയുമായിരുന്നു ഇന്നലത്തെ വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് വില.

Post a Comment

Previous Post Next Post
Paris
Paris