മയക്കുമരുന്ന് വ്യാപനത്തിന് എതിരെ ആഭ്യന്തര വകുപ്പ് ആരംഭിച്ചിട്ടുള്ള തൂഫാൻ വേട്ടയുടെ രണ്ടാം ഘട്ടം തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുമെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ എം ഷാജിയും പറഞ്ഞു.
ഇതിന് തുടക്കമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 28ന് തൂഫാൻ പതാക ഉയർത്തും. ഐക്യദാർഢ്യ പ്രഖ്യാപനവും നടത്തും.
കുടുംബശ്രീ, അങ്കണവാടികൾ, ഹരിതകർമ സേന, ആശാ വർക്കർമാർ എന്നിവരെ ചേർത്താണ് തദ്ദേശ സ്ഥാപനങ്ങൾ പൊലീസുമായി തൂഫാൻ രണ്ടാം ഘട്ടത്തിൽ പങ്കാളിയാകുന്നത്.
ജനമൈത്രി പൊലീസും വാർഡ് ജാഗ്രതാ സമിതികളും ബോധവൽകരണം നടത്തും. എല്ലാ വാർഡുകളിലും തൂഫാൻ സമിതി രൂപീകരിക്കും.

Post a Comment