ട്രിപ്പിള്‍ അടിച്ചു സ്‌കൂട്ടറില്‍ വന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടികൂടി



ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ പെരിങ്ങളം, പുതിയോട്ടില്‍ വീട്ടില്‍, മുഹമ്മദ് സിരേഷ്(23), കാരന്തൂര്‍, മേലരങ്ങാട്ട് വീട്ടില്‍, എം. ജിതേന്ദ്രദാസ്(25), കാരിക്കണ്ടി മീത്തല്‍, പി. അജുല്‍(22) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. 




04.08.2026 തീയതി ഉച്ചയോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് കെ.എല്‍. 57 എ.ഡി. 9903 നമ്പര്‍ സ്‌കൂട്ടറില്‍ ട്രിപ്പിള്‍ അടിച്ചു വന്ന ഇവരെ പോലീസ് കൈകാണിച്ചു നിര്‍ത്തുകയായിരുന്നു. സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരുന്ന മൊബൈല്‍ ഹോള്‍ഡറില്‍ ഒസിബി പേപ്പര്‍ ശ്രദ്ധയിൽപ്പെട്ടതോടെ ഇവരുടെ ദേഹപരിശോധന നടത്തുകയും 3.67 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയുമായിരുന്നു. എസ്.ഐ. ജസ്‌വിന്‍ ജോയ്, എ.എസ്.ഐമാരായ ശ്യാം ലാല്‍, വിപിന്‍ കുമാര്‍, ഡ്രൈവര്‍ എസ്.സി.പി.ഒ ലബ്‌നാസ്, സി.പി.ഒമാരായ റോബിന്‍ പൗലോസ്, നിത്യ തുടങ്ങിയവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post
Paris
Paris