തെരുവുനായ നിയന്ത്രണത്തിന് മാർഗരേഖ; സ്വകാര്യപങ്കാളിത്തത്തോടെ അഭയകേന്ദ്രങ്ങൾ


 തെരുവുനായ നിയന്ത്രണത്തിന് മാർഗരേഖയായി. ജനസാന്ദ്രതകുറഞ്ഞ സ്ഥലത്ത് ഷെൽട്ടർ ഒരുക്കാൻ സ്വകാര്യപങ്കാളിത്തം തേടും. ഒരേക്കർ എങ്കിലും വേണമെന്നതിനാൽ പ്ലാന്റേഷൻ പോലെയുള്ള പ്രദേശങ്ങളാണ് പരിഗണനയിൽ. പ്രാദേശിക എതിർപ്പ് ഇല്ലാതാക്കാൻ സന്നദ്ധസംഘടനകൾ, എൻ.ജി.ഒ.കൾ എന്നിവയുടെയും സഹായം തേടും. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തവിധം ഇത്തരം കേന്ദ്രങ്ങളും നായകളെ വന്ധ്യംകരിക്കുന്നതിന് എ.ബി.സി. കേന്ദ്രങ്ങളും പ്രവർത്തിപ്പിക്കാനാണ് ശ്രമം. സുപ്രീംകോടതി വിധിയനുസരിച്ചുള്ള ദയാവധം നടപ്പാക്കുക ഏറ്റവും ഒടുവിൽമാത്രം. നയത്തിന്റെ കരട് ഉടൻ അന്തിമമാക്കും.




എ.ബി.സി. കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് വിരമിച്ചവരോടൊപ്പം സ്വകാര്യമേഖലയിലെ വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. ഇവർക്കുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങളുമായി സർക്കാർ പങ്കിടും. ലൈസൻസില്ലാതെ വീടുകളിൽ നായവളർത്തൽ അനുവദിക്കില്ല. രണ്ടുനായകളെ വളർത്തിയാൽ ഒരു ഷെൽട്ടറായി കണക്കാക്കും. നായവളർത്തൽ-വിൽപ്പന കേന്ദ്രങ്ങൾക്കും കടുത്ത ലൈസൻസ് വ്യവസ്ഥകളുണ്ടാകുമെന്ന് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ തയ്യാറാക്കിയ മാർഗരേഖയിൽ പറയുന്നു.

Post a Comment

Previous Post Next Post
Paris
Paris