പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; കേന്ദ്രത്തിന് കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ വന്ന വാമനന്റെ രൂപം; സണ്ണി ജോസഫ്



പാലക്കാട്:കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ വന്ന വാമനന്റെ രൂപത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റും വൈദ്യുതി വകുപ്പ് മന്ത്രിയുമായ സണ്ണി ജോസഫ്.

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരെ യുഡിഎഫ് എംപിമാര്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡിവിഷന്‍ വിഭജനം പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് പ്രഖ്യാപിച്ചിരുന്നെങ്കില്‍ വലിയ പ്രതിഷേധം ഉണ്ടാവുമെന്ന് മനസിലാക്കിയാണ് സമ്മേളനം കഴിഞ്ഞ ഉടന്‍ അര്‍ദ്ധരാത്രിയില്‍ പ്രഖ്യാപനം നടത്തിയത്._ ഏകപക്ഷീയമായ വിഭജനത്തിലൂടെ ഫെഡറല്‍ തത്വ ലംഘനവും കേരളത്തോട് കാണിച്ച കടുത്ത അനീതിയുമാണ് നടന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു.




മംഗലാപുരത്തെ മൈസൂര്‍ ഡിവിഷനില്‍ യോജിപ്പിക്കുന്നതുകൊണ്ട് റെയില്‍വേയ്ക്ക് നേട്ടമുണ്ടാകില്ല. ഇവിടെനിന്ന് ബാംഗ്ലൂരിലേക്ക് ആഴ്ചയില്‍ ആകെ 10 സര്‍വീസുകളാണുള്ളത്. അതേസമയം, കേരളത്തില്‍നിന്ന് ആളുകളും ചരക്ക് വാഹനങ്ങളുമായി നിരവധി സര്‍വീസുകളാണുള്ളത്. മംഗലാപുരം വേര്‍പെടുത്താനുള്ള തീരുമാനം കേരളത്തിലെ റെയില്‍വേ വികസനം തകര്‍ക്കുന്നതാണെന്നും മന്ത്രി ആരോപിച്ചു. ഡിവിഷന്‍ വിഭജനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris