ചെറിയ മഴയിൽ പോലും ദ്വീപുപോലെ ഒറ്റപ്പെടുന്ന ആയംകുളം മതിലഞ്ചേരിക്കുന്ന്. നേരിട്ട് വിലയിരുത്തി എം.എൽ.എ



മാവൂർ :  മാവൂർ ഗ്രാമപഞ്ചായത്തിലെ ആയംകുളം പ്രദേശം ചെറിയൊരു മഴ പെയ്താൽ പോലും പെട്ടെന്ന് വെള്ളക്കെട്ടുണ്ടാകുകയും, പ്രദേശം പൂർണ്ണമായും വെള്ളത്തിലാകുകയും ചെയ്യുന്ന അവസ്ഥയാണ്




വെള്ളം പൊങ്ങുന്നതോടെ മതിലഞ്ചേരിക്കുന്ന് അക്ഷരാർത്ഥത്തിൽ ഒരു ദ്വീപ് പോലെയാവുകയും, ഇവിടത്തെ ജനങ്ങൾ പുറംലോകവുമായി പൂർണ്ണമായി ഒറ്റപ്പെടുകയും ചെയ്യുന്ന ദയനീയ അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും ഈ പ്രദേശം സമാനമായ യാത്രാക്ലേശം നേരിട്ടിരുന്നു. ജനങ്ങളുടെ പ്രധാന ആശ്രയമായ പുന്നപ്പുറത്തു താഴം - തണ്ടാൻ കടവ് റോഡ് വെള്ളത്തിനടിയിലായതോടെ വിദ്യാർത്ഥികൾക്കും രോഗികൾക്കും ഉൾപ്പെടെ പുറത്തേക്കിറങ്ങാൻ കഴിയാത്ത ദുരിതാവസ്ഥയായിരുന്നു ഇവിടെ.
ഈ ദുരിതാവസ്ഥ നേരിട്ട് മനസ്സിലാക്കുന്നതിനായി ബഹുമാനപ്പെട്ട എം.എൽ.എയും, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും, വാർഡ് മെമ്പർ അനസ് പി.സി.യും പ്രദേശം സന്ദർശിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു, ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടു.  

വെള്ളം കയറി ജനങ്ങൾ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള ആദ്യഘട്ട നടപടിയായി റോഡ് അടിയന്തരമായി ഉയർത്തുകയും , നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായ നൊച്ചിക്കാട്ട് കടവ് പാലം ഗതാഗത യോഗ്യമാക്കേണ്ടതുമുണ്ട്. എം.എൽ.എയുടെയും ജനപ്രതിനിധികളുടെയും ഈ അടിയന്തര സന്ദർശനം വർഷങ്ങളായി ദുരിതം അനുഭവിക്കുന്ന പ്രദേശവാസികൾ വലിയ പ്രതീക്ഷയിലാണ്.

Post a Comment

Previous Post Next Post
Paris
Paris