കൊടുവള്ളി: വാവാട് വെച്ച് വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ പ്രഷർ പമ്പിൽ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു.
വാവാട് മാട്ടാംപൊയിൽ രവീന്ദ്രൻ (58)ആണ് മരിച്ചത്. വീടുനു സമീപത്തെ മറ്റൊരു വീട്ടിൽ ജോലിക്കിടെ വൈകുന്നേരമായിരുന്നു അപകടം.
ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment