ഹരിത കർമ്മ സേനാംഗങ്ങൾക്കും,ശുചീകരണ തൊഴിലാളികൾക്കും പ്രിയങ്ക ഗാന്ധി എം.പിയുടെ ഓണസമ്മാനം



മുക്കം:
നാടിൻ്റെ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളിൽ പങ്കാളികളായി സമൂഹത്തിന് ആശ്വാസം നൽകുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും പ്രിയങ്ക ഗാന്ധി എം.പിയുടെ ഓണസമ്മാനം.മണ്ഡലത്തിലെ 2500 ഓളം ഹരിത കർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമാണ് ഓണക്കോടികൾ നൽകുന്നത്. ഓണക്കോടി വിതരണത്തിൻ്റെ തിരുവമ്പാടി മണ്ഡലം തല ഉദ്ഘാടനം കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. സി.കെ കാസിം എംഎൽ എ വിതരണോദ്ഘാടനം നിർവഹിച്ചു. നാടിൻ്റെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്ന തൊഴിലാളികളെ ചേർത്ത് പിടിക്കേണ്ടത് സമൂഹത്തിൻ്റെ ബാധ്യതയാണന്ന് എംഎൽഎ പറഞ്ഞു.പ്രതിസന്ധി ഘട്ടങ്ങളിലും ഉത്സവ സീസണുകളിലും ഓരോരുത്തരേയും ചേർത്തു പിടിക്കുകയാണ് പ്രിയങ്ക ഗാന്ധിയെന്നും എം.എൽ.എ പറഞ്ഞു.




തിരുവമ്പാടി മണ്ഡലത്തിലെ 300 ഓളം പേർക്കാണ് ഓണക്കോടി നൽകിയത്. ചsങ്ങിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ടി മൻസൂർ അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ല ചെയർമാൻ വി.ഡി ജോസഫ് മുഖ്യാതിഥിയായി.ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി.ജി മുഹമ്മദ്, ഡിസിസി സെക്രട്ടറി എം ടി അഷ്‌റഫ്‌, ബി പി റഷീദ്‌, ജോണി പ്ലാക്കാട്ട്, അബ്ദു കൊയങ്ങോറാൻ, കോടഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്നക്കുട്ടി ദേവസ്യ,പുതുപ്പാടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നജ്മുന്നിസ ഷരീഫ് ,അലക്സ്‌ തോമസ്, അഡ്വ.ഷിബുതോട്ടത്തിൽ, കെ കോയ, എ എം അബുബക്കർ, വിൻസെന്റ് വടക്കെമുറി,എം ടി സെയ്ത് ഫസൽ,നിഷാബ് മൂല്ലോളി, മിനി സണ്ണി, കസ്ന ഹമീദ്, റിയനാസ് സുബൈർ, നാജിയ ടീച്ചർ, ഷറഫുദ്ധീൻ ഗസീബ് ചാലൂളി ,എൻ.കെ അൻവർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris