ബെംഗളൂരു: ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി യുവതി. ബെംഗളൂരുവിലെ ചിക്കബൻവാരയിലാണ് സംഭവം. സ്വന്തം മകനേയും യുവതി തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു. പ്രതി ഹരിണിയേയും കാമുകൻ വിനയ്‌യിനേയും പോലീസ് അറസ്റ്റ് ചെയ്തു. 34-കാരനായ അഭിനന്ദനും അഞ്ചുവയസുകാരനായ മകൻ യദുവീറുമാണ് കൊല്ലപ്പെട്ടത്.
അഭിനന്ദനും ഹരിണിയും തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം രാത്രി ഉറങ്ങാൻ കിടക്കുന്നതിനെ കുറിച്ചാണ് ഇരുവരും തമ്മിൽ പ്രശ്‌നമുണ്ടായത്. ഒടുവിൽ ഹരിണി, അഭിനന്ദനെ തവി കൊണ്ട് അടിക്കുകയും ശേഷം രണ്ടുപേരും വെവ്വേറെ മുറികളിൽ ഉറങ്ങാൻ പോകുകയും ചെയ്തു.
പിന്നീട് ഹരിണി, വിനയിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും രണ്ടുപേരും ചേർന്ന് അഭിനന്ദനെ മർദ്ദിച്ചശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങുകയായിരുന്ന മകൻ ബഹളം കേട്ട് എഴുന്നേറ്റ് വരികയും പിതാവിനെ കൊല്ലുന്നത് കാണുകയും ചെയ്തു. ഇതോടെ ഹരിണി മകനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കാനായി വീട്ടിലെ രക്തക്കറ ഇവർ കഴുകിക്കളയുകയും ചെയ്തു.
കൊലപാതക വിവരം പുറംലോകമറിഞ്ഞതിന് പിന്നാലെ തന്നെ പോലീസ് ഹരിണിയെ പിടികൂടി. ഒളിവിൽ പോയ വിനയ്‌യെ പോലീസ് പിന്നീട് പിടികൂടി. അഭിനന്ദന്റേയും യദുവീറിന്റേയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകു

Post a Comment