കോഴിക്കോട് :
ഓണം ആഘോഷിക്കാൻ മലയാളിക്ക് പൂക്കളം കൂടിയേ മതിയാകൂ, അതിനായി എന്തും ചെലവഴിക്കാൻ അവർ തയ്യാറാണ്. ഇപ്പോൾ പഴയപോലെ പൂപ്പറിക്കാൻ പോരുമോ എന്ന പാട്ടൊന്നുമില്ല. അതിർത്തികടന്ന് കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഒക്കെ വരുന്ന ജെട്ടിയും മല്ലികയും ജമന്തിയും മറ്റു പുഷ്പങ്ങളും ഒക്കെയാണ് മലയാളിക്ക് ആശ്രയം.
അത്തം പിറന്നാൽ പിന്നെ മലയാളിക്ക് പൂക്കളം ഇടാനുള്ള തിരക്കാണ്. ഓരോ ദിവസവും ജോലി കഴിഞ്ഞു വരുന്ന പുരുഷന്മാരും സ്ത്രീകളും നൂറും ഇരുനൂറും രൂപക്ക് പൂവുകൾ വാങ്ങിയിട്ട് അങ്ങാടിയിൽ നിന്നും വീട്ടിലേക്ക് പോകൂ. വീട്ടിൽ നിന്നും ജോലിക്ക് പോകുന്നതിനു മുമ്പ് ആ പൂക്കളം ഉണ്ടാക്കിയാലോ അവർക്ക് സമാധാനമുള്ളൂ. അത്തം പത്തിന് തിരുവോണം വരെ ഇത് തുടരും. പിന്നെ വിഭവസമൃദ്ധമായ സദ്യ ഒരിക്കലും കൂട്ടുകുടുംബങ്ങൾ ഒരുമിച്ച് കൂടലും, അമ്പലങ്ങളിലും മറ്റു നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുക്കുക. പുതു വസ്ത്രങ്ങൾ ധരിക്കുക ഇതൊക്കെ തന്നെയാണ് ശരാശരി മലയാളിയുടെ ഓണാഘോഷം. അപൂർവ്വം ചില ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഈ വർഷകാലത്ത് അത് വളരെ കുറയാൻ സാധ്യതയുണ്ട്. കൂടാതെ സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ധാരാളം പരിപാടികൾ അധ്യാപകരുടെ കൂട്ടമായ നിർദ്ദേശങ്ങൾക്ക് വിധേയമായി കൊണ്ട് സംഘടിപ്പിക്കാറുണ്ട്. ഇപ്രാവശ്യം വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക ഇളവ് യൂണിഫോം ഒഴിവാക്കി കളർ വസ്ത്രങ്ങൾ ധരിക്കാൻ അനുവദിച്ചു കൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. മൊത്തത്തിൽ സാമ്പത്തിക പരാധീനതകൾക്കിടയിലും "കാണം വിറ്റായാലും ഓണം ഉണ്ണണം " എന്ന പഴമൊഴി വിസ്മരിക്കാതെ ലോകമെങ്ങുമുള്ള മലയാളി ഓണം ആഘോഷിക്കും. ലോകത്ത് എങ്ങുമുള്ള മലയാളികൾക്ക് ഒരായിരം ഓണാശംസകൾ .
സഫറുള്ള കൂളിമാട്

Post a Comment