ന്യൂഡല്‍ഹി;
ഡല്‍ഹി ജന്തര്‍മന്തറില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് നടപടി പരിശോധിക്കാന്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി. മുന്‍ സുപ്രിംകോടതി ജഡ്ജി ആര്‍ സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. മൂന്ന് വിരമിച്ച ജഡ്ജിമാര്‍, മുന്‍ സിബിഐ ഡയറക്ടര്‍, മുന്‍ മേഘാലയ ഡിജിപി എന്നിവരും സമിതിയിലുണ്ട്.
സുഭാഷ് റെഡ്ഡിക്ക് പുറമെ, പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിലെ മുന്‍ ചീഫ് ജസ്റ്റിസ് അംഗം രവി ശങ്കര്‍, ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് ശാലിന്ദര്‍ കൗര്‍, സിബിഐ മുന്‍ ഡയറക്ടര്‍ ഋഷി കുമാര്‍ ശുക്ല, മേഘാലയ മുന്‍ ഡിജിപി ആര്‍. ബിഷ്‌ണോയ് എന്നിവരാണ് സമിതിയിലുള്ളത്.
വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പെല്ലറ്റ് ഗണ്‍ ഉപയോഗം, പരിധിയില്‍ കവിഞ്ഞ ബലപ്രയോഗം, ഇലക്ട്രിക് ബാറ്റണ്‍ ഉപയോഗം, വനിത പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള ബലപ്രയോഗം. പെല്ലറ്റ് ഗണ്‍, ഇലക്ട്രിക് ബാറ്റണ്‍ എന്നിവ ഉപയോഗിച്ചതുള്‍പ്പടെ സമിതി അന്വേഷിക്കും. ഒന്‍പത് വിഷയങ്ങളാണ് സമിതി പ്രധാനമായും പരിഗണിക്കുക._

Post a Comment