കോഴിക്കോട്.
കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം ആരംഭിച്ച മീലാദ് കമ്മിറ്റിയുടെ കീഴിൽ തുടങ്ങിയകോഴിക്കോട് ജില്ലാ മീലാദ് റാലി കോഴിക്കോട് ആനമാട് നിന്നും ആരംഭിച്ചു കോഴിക്കോട് സമസ്ത ആസ്ഥാനത്ത് സമാപിച്ചു.
ദഫ്, സ്കൗട്ട്,അറബനമുട്ട് തുടങ്ങിയ വൈവിധ്യങ്ങളായ ഇസ്ലാമിക കലാരൂപങ്ങൾ മനോഹരമായി കോർത്തിണക്കിയ റാലി കോഴിക്കോട് കടപ്പുറത്തെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു. തുടർന്ന് നടന്ന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
കേരള കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധീഖ് മുഖ്യാഥിതിയായി.ടി കെ അബൂബക്കർ മുസ്‌ലിയാർ, ഒളവണ്ണ അബൂബക്കർ ദാരിമി,മുൻമന്ത്രി എം കെ മുനീർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് സസംസാരിച്ചു.
മീലാദ് റാലി ക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, എ. വി അബ്ദുറഹിമാൻ മുസ്‌ലിയാർ, ടി പി സി തങ്ങൾ,സൈനുൽ ആബിദീൻ തങ്ങൾ,മോയിൻ കുട്ടി മാസ്റ്റർ, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ഒ പി എം അഷ്‌റഫ്, സലാം ഫൈസിമുക്കം തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment