പോലീസുകാർക്ക് കോളടിച്ചു; ഓണത്തിന് ഡ്യൂട്ടി ചെയ്യുന്നവർക്കുള്ള അലവൻസ് വർധിപ്പിച്ച് സർക്കാർ



തിരുവനന്തപുരം: ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് സന്തോഷ വാർത്ത. ഓണം അലവൻസ് വർധിപ്പിച്ച് സംസ്ഥാന സർക്കാർ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരം ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി. 500 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. നേരെത്തെ 500 രൂപയാണ് അലവൻസായി നൽകിയിരുന്നത്. ഇത് നിലവിൽ 1000 ആക്കി. നൂറുശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമേ ഈ അലവൻസ് ലഭിക്കുകയുള്ളു. അലവൻസ് തുക വർധിപ്പിണമെന്ന് പോലീസ് അസോസിയേഷൻ ഭാരവാഹികൾ ആഭ്യന്തര മന്ത്രിയെ കണ്ട് ആവശ്യമറിയിച്ചിരുന്നു. 




ഈ ആവശ്യം രമേശ് ചെന്നിത്തല ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെ അറിയിക്കുകയും, മുഖ്യമന്ത്രി വിഡി സതീശൻ ഈ ആവശ്യം അംഗീകരിക്കുകയുമായിരുന്നു. Government

അതേസമയം, ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുകയും വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാള്‍ 2500 രൂപ കൂടുതലാണ് ഈ ഓണത്തിന് നൽകുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും നല്‍കും. എക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം ഉണ്ടായത്. എംപ്ലോയ്‌മെന്റ് ജീവനക്കാര്‍ക്കുള്ള ബോണസ് തുകയും 250 രൂപ വര്‍ധിപ്പിച്ച് 6250 രൂപയാക്കിയിരുന്നു. സീപ്പര്‍ക്ക് 6,750 രൂപയും നല്‍കും. ഹെഡ് ഓഫീസിലെയും വെയര്‍ഹൗസിലെയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 13,000 രൂപ നല്‍കാനും തീരുമാനച്ചിരുന്നു.

ഓണത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ബോണസും അഡ്വാൻസും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. അർഹതയുള്ളവർക്ക് 4500 രൂപയാണ് ബോണസായി ലഭിക്കുക. ബോണസ് അർഹത ഇല്ലാത്തവർക്കാകട്ടെ പ്രത്യേക ഉത്സവബത്തയായി 3000 രൂപ ലഭിക്കും. സർവ്വീസ് പെൻഷൻകാർക്ക് 1250 രൂപയാണ് പ്രത്യേക ഉത്സവബത്ത. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ ലഭിക്കും.


Post a Comment

Previous Post Next Post
Paris
Paris