തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ സംസ്ഥാനത്തെ ആദ്യ വനിതാ പ്രസിഡന്റായി യുവജന കമ്മിഷൻ മുൻ അദ്ധ്യക്ഷയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു.
തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ കല്യാശേരി എംഎല്‍എയും എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം വിജിനെ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുത്തു. മുൻ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആർ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്‌സല്‍, പി ഷബീർ, നിഖില്‍ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ.ആർ രാഹുലിനെ ട്രഷററായും തിരഞ്ഞെടുത്തു. ഗ്രീഷ്‌മ അജയ്‌ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.

Post a Comment