കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ശേഷിക്കുന്നത് 237 പേർ



കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വിവിധ താലൂക്കുകളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ശേഷിക്കുന്നത് 237 പേര്‍. 9 ക്യാമ്പുകളാണ് നിലവിലുള്ളത്. 99 കുടുംബങ്ങളിലെ 86 പുരുഷന്മാരും 112 സ്ത്രീകളും 39 കുട്ടികളുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളില്‍ കഴിയുന്നത് കോഴിക്കോട് താലൂക്കിലാണ്.




 ഇവിടെ മൂന്ന് ക്യാമ്പുകളിലായി 30 കുടുംബങ്ങളിലെ 92 പേരാണുള്ളത്. ഇതില്‍ 40 പുരുഷന്മാരും 45 സ്ത്രീകളും ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. താമരശ്ശേരി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 56 പേരും വടകര താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 80 പേരും കൊയിലാണ്ടി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി ഒമ്പതു പേരും കഴിയുന്നു.

Post a Comment

Previous Post Next Post
Paris
Paris