നായർകുഴി : ജി. എച്ച്.എസ് എസ് നായർ കുഴി എൻ എസ് എസ് യൂണിറ്റും അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്സസ് ആൻ്റ് റിസർച്ച് സെൻ്റർ , കൊച്ചിയു മായ് കൈകോർത്ത് ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഉന്നതികൾ കേന്ദ്രീകരിച്ചും ഗ്രാമവാസികൾക്കുമായി മെഗാ മെഡിക്കൽ ക്യാമ്പ് ജീവനം-2026 സംഘടിപ്പിച്ചു.
ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന18 വയസ്സിന് താഴെയുള്ള ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് കൊച്ചി അമൃതാ ഹോസ്പിറ്റലിൽ വച്ചുള്ള സൗജന്യ ശാസ്‌ത്ര ക്രിയ ക്യാമ്പിൻ്റെ പ്രത്യേകതയായി . കൂടാതെ അഹല്യാ കണ്ണാശുപതി, കെ എം സി ടി ആയുർവേദ, ഡെൻ്റൽ മെഡിക്കൽ കോളേജ് കളുടെ വിദഗ്ദ്ധ മെഡിക്കൽ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. സൗജന്യ വൈദ്യ പരിശോധനയും മരുന്ന് വിതരണവും ക്യാമ്പിൻ്റെ മാറ്റ്കൂട്ടി.
പ്രസതുത ക്യാമ്പിൻ്റെ ഉദ്ഘാടനം കുന്ദമംഗലം എം. എൽ .എ റസാഖ് മാസ്റ്റർ നിർവ്വഹിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി നദീറ എം. കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഷാജി, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ സന്തോഷ്, വാർഡ് മെമ്പർ അജിത്ത് . പി, എസ് എം സി ചെയർമാൻ പ്രദീപ് എന്നിവർ സംസാരിച്ചു.

Post a Comment