കോഴിക്കോട്: 19 കിലോ കഞ്ചാവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യുവതി പിടിയിൽ. പശ്ചിമബംഗാൾ നോർത്ത് പർഗാനാസ് സ്വദേശി മിനോതി സർദാറി (32) നെയാണ് ആർപിഎഫും റെയിൽവേ പോലീസും ചേർന്ന് അറസ്റ്റുചെയ്തത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ചെന്നൈ-മംഗലാപുരം എക്‌സ്പ്രസിലെ ജനറൽ കോച്ചിലാണ് ഇവർ കഞ്ചാവ് കടത്തിയത്. ആന്ധ്രാ-ഒഡിഷ അതിർത്തിയിലെ ഗ്രഹാംപുരിൽനിന്നാണ് കഞ്ചാവ് എത്തിച്ചതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും റെയിൽവേ പോലീസ് അറിയിച്ചു.
ദിവസങ്ങൾക്ക് മുൻപ് 18 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായിരുന്നു. ചെന്നൈ-മംഗലാപുരം എക്‌സ്പ്രസിൽനിന്ന് തന്നെയായിരുന്നു ഇവരേയും അറസ്റ്റുചെയ്തത്.

Post a Comment