ഒന്നു മുതൽ 10 വരെയുള്ള പാഠപുസ്തകങ്ങൾക്ക് അടുത്ത അധ്യയനവർഷവും മാറ്റമില്ല



അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല. എസ്.സി.ഇ.ആർ.ടി. അധികൃതർ സർക്കാരിനെ അറിയിച്ചതാണ് ഇക്കാര്യം. പുസ്തകങ്ങളുടെ ഉള്ളടക്കത്തിലോ തലക്കെട്ടുകളിലോ മാറ്റമുണ്ടാകില്ല.




2027-28 അധ്യയനവർഷത്തിൽ വേണ്ട പാഠപുസ്തകങ്ങളുടെ എണ്ണം അറിയിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകൾക്ക് 29 വരെയാണ് ഓൺലൈനായി ഇൻഡന്റ് നൽകാവുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ 31-നകം ഇതു പരിശോധിച്ച് സ്ഥിരീകരിക്കണം. ഈ വർഷത്തെ നീക്കിയിരിപ്പ് കൃത്യമായി കണക്കാക്കി ബാക്കി ആവശ്യമുള്ള പുസ്തകങ്ങൾ മാത്രമേ ആവശ്യപ്പെടാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post
Paris
Paris