സർക്കാർ ഫണ്ടിനു പുറമെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ പ്രോഗ്രസ്സ് റിപ്പോർട്ടായ ആരോഗ്യവകുപ്പിലെ അൻപത് വിസ്മയ ദിനങ്ങളുടെ പ്രകാശനവും പരിപാടിയുടെ ഉദ്ഘാടനവും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
ചികിത്സ, മരുന്ന്, കിടക്ക എന്നിവ രോഗിയുടെ അവകാശമാണെന്ന സമീപനത്തിലൂന്നിയുള്ള പ്രവർത്തനങ്ങളുമായാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. ഇതിന്റെ ആദ്യ പടിയായാണ് പുലയനാർ കോട്ടയിലെ ആശുപത്രിയില്‍ വാർഡുകള്‍ ഏറ്റെടുത്ത് 200 കിടക്കകള്‍ സജീകരിച്ച് രോഗികളെ പ്രവേശിപ്പിച്ചത്. ഇത്തരത്തില്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും രോഗികള്‍ക്ക് കിടക്ക ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. കൂടാതെ രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടർമാരുടെ സേവനം ക്രമപ്പെടുത്തതിനുള്ള നടപടികള്‍ സ്വീകരിക്കും. കോഴിക്കോട് കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് പുതിയ കെട്ടിടങ്ങള്‍ നിർമിച്ച് അവിടെ രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും കൂടാതെ ഒഴിഞ്ഞ വാർഡുകള്‍ ഉണ്ടെങ്കില്‍ അവിടെയും മെഡിക്കല്‍ കോളേജുകളില്‍ അഡ്മിറ്റാക്കുന്ന രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളുടെ സ്ഥലപരിമിതി സംബന്ധിച്ച് വിശദമായ പഠനം നടത്തുകയും അതിനനുസരിച്ച് രോഗികള്‍ക്ക് ആവശ്യമായ കിടക്കകള്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കെട്ടിടങ്ങള്‍ അടച്ചിടുന്നത് ഒഴിവാക്കും.
സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാരെ സ്‌പെഷ്യലൈസ്ഡ് സൗകര്യങ്ങളുള്ള ആശുപത്രികളില്‍ മാത്രം നിയമിക്കും. വിദേശത്തു പഠിച്ച മെഡിക്കല്‍ വിദ്യാർത്ഥികള്‍ക്ക് ഹൗസ് സർജൻസി ചെയ്യുന്നതിന് സംവിധാനം ഉണ്ടാക്കും. കൂടാതെ അന്യസംസ്ഥാനങ്ങളില്‍ പഠനം പൂർത്തിയാക്കിയ നഴ്‌സിങ് വിദ്യാർത്ഥികള്‍ക്ക് രജിസ്‌ട്രേഷൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.
ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകളെ പറ്റി ആരോഗ്യ പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ നടപടിയും ഉണ്ടാകും. ആരോഗ്യവകുപ്പിലെ നിലവിലുള്ള ഒഴിവുകളില്‍ പിഎസ്സി മുഖേന നിയമനം നടത്തും.
പ്രാദേശിക താല്‍പര്യങ്ങളുടെ പേരില്‍ എയിംസ് നഷ്ടപ്പെടാതിരിക്കുന്നതിനായി ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തി അതിന്റെ വിശദാംശങ്ങള്‍ കേന്ദ്രത്തിന് സമർപ്പിക്കും._ _വയനാട് മെഡിക്കല്‍ കോളേജിലെ സൗകര്യ വികസനത്തിന് മാനന്തവാടിയിലെ കെഎസ്‌ഇബിയുടെ വക സ്ഥലം പ്രയോജനപ്പെടുത്തും. കല്‍പ്പറ്റ മടക്കി മലയില്‍ എംപി വീരേന്ദ്രകുമാറിന്റെ കുടുംബം വിട്ടുനല്‍കിയ സ്ഥലത്ത് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കും. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ നിലവിലെ അടിസ്ഥാന സൗകര്യ വികസന ഉള്‍പ്പെടെയുള്ള പരിഹരിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും.

Post a Comment