മാവൂർ : മുക്കിൽ ക്രഷറിൽ അപകടം ടിപ്പർ ഡ്രൈവർ
കുറ്റിക്കടവ് സ്വദേശി വടക്കേടത്ത് ഷൗക്കത്തലി (39)
മരണപ്പെട്ടു
മാവൂർ കണ്ണിപറമ്പ് - കൈത്തൂട്ടി മുക്കിൽ ഇടയിലെ ക്രഷറിലേക്കുള്ള കയറ്റം കയറുന്നതിനിടെ ടിപ്പർ നിയന്ത്രണം വിട്ട് പുറകിലോട്ട് വന്ന് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഷൗക്കത്തലിയെ രക്ഷപ്പെടുത്താൻ നാട്ടുകാർ ഉടൻ തന്നെ ശ്രമം ആരംഭിച്ചെങ്കിലും ക്യാബിൻ തകർന്നതിനാൽ പുറത്തെടുക്കാനായില്ല. തുടർന്ന് സ്ഥലത്തെത്തിച്ച മണ്ണുമാന്തി യന്ത്രം (ജെ.സി.ബി) ഉപയോഗിച്ച് ലോറി ഉയർത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment