കാരശ്ശേരി: 1976 ൽ രൂപീകൃതമായ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മുൻ ജനപ്രതിനിധികളുടെ കൂടിച്ചേരൽ പുതു ചരിത്രം സൃഷ്ടിച്ചു. 1979 ൽ മെമ്പറായ 86 വയസ്സ് പിന്നിട്ട ഏലിയമ്മ വർഗീസിനെ ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ കാരശ്ശേരി പഞ്ചായത്ത് കൺവെൻഷനിൽ ആദരിച്ചു. വർഷങ്ങൾക്ക് ശേഷമുള്ള ഈ ഒത്തുചേരൽ
പഴയകാല അനുഭവങ്ങളും, വിശേഷങ്ങളും പങ്ക് വെക്കാനായി.
മുൻ മെമ്പർമാർക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണഉദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. അബ്ദുൽ അക്ബർ പ്രഥമ വനിത പ്രസിഡണ്ടായിരുന്ന കെ പി ചന്ദ്രികയ്ക്ക് നൽകി നിർവഹിച്ചു.
ചടങ്ങിൽ കാരശ്ശേരി പഞ്ചായത്ത് ഫോർമർ മെമ്പേഴ്സ് അസോസിയേഷൻ പ്രസിഡൻറ് യു പി മരക്കാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ സി മുഹമ്മദ് റിപ്പോർട്ടും, എം ടി അഷ്റഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കാരശ്ശേരി പഞ്ചായത്തിന്റെ സമഗ്ര ചരിത്രം രചിച്ച ജില്ലാ സെക്രട്ടറി നടുക്കണ്ടി അബൂബക്കറിനെ പൊന്നാട അണിയിച്ചു.
റീന പ്രകാശ്, കെ പി ഷാജി, വി എം ഉസ്സൻകുട്ടി, കെ കെ നൗഷാദ്, വി എൻ ജംനാസ്, കെ കോയ, ഷൈനാസ് ചാലൂളി, വി പി സ്മിത, പ്രസന്ന കുന്നേരി, മണി ദേവരാജ്, സത്യൻ മുണ്ടയിൽ, എടത്തിൽ അബ്ദുറഹ്മാൻ, പി പി ശിഹാബുദ്ദീൻ, സി എം പ്രകാശൻ, അഷ്റഫ് തച്ചാറമ്പത്ത്, കെ പി ചെറിയാൻ, ആമിന എടത്തിൽ, റെജി സെബാസ്റ്റ്യൻ, കെ പി ദേവകി, ശാന്ത ദേവി മൂത്തേടത്ത്, പി കെ കണ്ണൻ, ജെയിംസ് ജോഷി, എം സി ജമീല, സി ശാന്ത, റുക്കിയ റഹീം, പി കെ ശാരദ, മിനി, കെ പി ആസിയ, കെ കൃഷ്ണദാസ്, വി കെ ലീല, എം പി നസ്രിയ, ശാന്താദേവി, സിജി സിബി, ശ്രുതി കമ്പളത്ത്, ജിജിത സുരേഷ്, കെ പി ജയപ്രഭാതി എന്നിവർ പ്രസംഗിച്ചു.

Post a Comment