ആവശ്യങ്ങള്‍ അംഗീകരിക്കണം, അല്ലെങ്കില്‍ പ്രധാനൊപ്പം പ്രധാനമന്ത്രിയും തെറിക്കും, ഉറച്ച നിലപാടില്‍ സിജെപി, നാളെ ഉച്ചവരെ സമയം ചോദിച്ച്‌ കേന്ദ്രം



ഡെല്‍ഹിയില്‍ സമരം തുടരുന്ന കോക്രോച്ച്‌ ജനതാ പാര്‍ട്ടി പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി.




കേന്ദ്ര വിദ്യഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്ന ആവശ്യത്തില്‍ നിന്നും സിജെപി ഒരു കടുകിട പിന്നോട്ട് പോയില്ല. തങ്ങള്‍ ആവശ്യപ്പെട്ട പ്രധാനപ്പെട്ട 3 ആവശ്യങ്ങളില്‍ രണ്ടെണ്ണവും സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായും വിദ്യഭ്യാസ മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യത്തില്‍ നാളെ ഉച്ചയ്ക്ക് നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം അറിയിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞതായി സിജെപി പ്രതിനിധികള്‍ പറഞ്ഞു.
പ്രധാന്‍ രാജിവെയ്ക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് വിദ്യാര്‍ഥികള്‍ക്കുള്ളത്. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ വ്യാപിപ്പിക്കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്ന് നടന്ന രണ്ടാം വട്ട ചര്‍ച്ചകള്‍ക്ക് ശേഷം സംസാരിക്കവെയാണ് മാധ്യമങ്ങളോട് സിജെപി പ്രതിനിധികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Post a Comment

Previous Post Next Post
Paris
Paris