പുകയില വിമുക്ത വിദ്യാലയ പ്രഖ്യാപനം



മുക്കം സി എച്ച്സിയുടെയും നഗരസഭയുടെയും ആഭിമുഖ്യത്തിൽ നഗര സഭയിലെ സ്കൂളുകൾ പുകയില വിമുക്തമാക്കുന്നതിന്റെ ആദ്യഘട്ട പ്രഖ്യാപനം ഹിറ റസിഡൻഷ്യൽ സ്കൂളിൽ വെച്ച് നഗരസഭ അധ്യക്ഷ അഡ്വ ചാന്ദ്നി നിർവ്വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ഇ.കെ. രൂപ അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് എൻ സുരേന്ദ്രൻ വിഷയാവതരണം നടത്തി. 




സി.എച്ച് സി ഹെൽത്ത് സൂപ്പർ വൈസർ സിജു കെ നായർ , ഹെൽത്ത് ഇൻസ്പെക്ടർ എം. ഹരീഷ് , സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമത്ത് നൗറിൻ, പബ്ലിക് ഹെൽത്ത് നഴ്സ് കെ.ജി ബിന്ദു പ്രസംഗിച്ചു.പി.സി. ബാബുരാജ്,ഡി.എസ് ഓസ്റ്റിൻ ദേവ് , സി.എസ് അഖിൽ, അർഷില നേതൃത്വം നല്കി. ആദ്യ ഘട്ടത്തിൽ 10 സ്കൂളുകളാണ് പുകയില വിമുക്തമായി പ്രഖ്യാപിച്ചത്.

Post a Comment

Previous Post Next Post
Paris
Paris