കോഴിക്കോട്:കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണ സംഭവത്തില്‍ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു.സീനിയര്‍ ഡിവിഷണല്‍ സേഫ്റ്റി ഓഫീസര്‍ ബെന്നി വര്‍ഗീസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.സംഭവത്തില്‍ ഗുരുതര അനാസ്ഥ സംഭവിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
നാല് മാസം മുമ്പ് കെട്ടിടത്തില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു.കെട്ടിടം അപകടാവസ്ഥയിലാണെന്ന് മൂന്നുമാസം മുമ്പ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കെട്ടിടത്തിന്റെ താഴെ വരെ രണ്ടു സെന്റിമീറ്ററുള്ള വിള്ളലാണ് കണ്ടെത്തിയത്. റെയില്‍വേ അധികൃതര്‍ നിര്‍മാണ കമ്പനിയായ റാങ്ക് കണ്‍സ്ട്രക്ഷനെ ടവര്‍ പൊളിക്കാന്‍ ഏല്‍പിച്ചെങ്കിലും നടപടിയെടുത്തില്ല.
150 വര്‍ഷം പഴക്കമുള്ള കെട്ടിടം കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തകര്‍ന്നുവീണത്.

Post a Comment