മലയമ്മ: മലയമ്മ AUP സ്കൂളിൽ 2026-'27 വർഷത്തേക്കുള്ള സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതി പ്രധാനാധ്യാപിക ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. SKSSF എൻ.ഐ.ടി മേഖല വൈസ് പ്രസിഡന്റ് മുദ്ദസിർ ഫൈസി അധ്യക്ഷനായി. മുനീർ ഈസ്റ്റ് മലയമ്മ സ്പോൺസർ ചെയ്ത പത്രം സമസ്ത എംപ്ളോയീസ് അസോസിയേഷൻ മണ്ഡലം സെക്രട്ടറി സയ്യിദ് ഫിർദൗസ് തങ്ങൾ കളൻതോട് വിദ്യാർത്ഥി പ്രതിനിധി സാന്ദ്ര ക്ക് കൈമാറി.
ചടങ്ങിൽ PTA പ്രസിഡന്റ് കുഞ്ഞിമരക്കാർ മലയമ്മ, മലയമ്മ റെയിഞ്ച് മാനേജ്മെൻറ് അസോസിയേഷൻ സെക്രട്ടറി റസാഖ് മാസ്റ്റർ വെണ്ണക്കോട്, മേഖല ട്രഷറർ റഊഫ് മലയമ്മ, അബ്ദുറസാഖ് മുസ്‌ലിയാർ മലയമ്മ, കുന്നമംഗലം പ്രസ് ക്ലബ് മെമ്പർ സുജിത്ത് മാസ്റ്റർ, തുടങ്ങിയവർ സംബന്ധിച്ചു.
SKSSF എൻ.ഐ. ടി മേഖല ജനറൽ സെക്രട്ടറി സെയ്ദ് മാഹിരി മാവൂർ സ്വാഗതവും ഗഫൂർ ഈസ്റ്റ് മലയമ്മ നന്ദിയും പറഞ്ഞു.

Post a Comment