കെട്ടാങ്ങൽ എക്സലന്റ് ESAT 2026 സ്കോളർഷിപ്പ് പരീക്ഷ: ഹരിഗോവിന്ദ് എം.ഇക്കും സുജയ് മാധവിനും ഒന്നാം റാങ്ക്




കട്ടാങ്ങൽ: മലബാറിലെ പ്രമുഖ ഹൈസ്കൂൾ ട്യൂഷൻ സ്ഥാപനമായ എക്സലന്റ് കോച്ചിംഗ് സെന്റർ സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനായി എല്ലാ വർഷവും നടത്തിവരാറുള്ള 'എക്സലന്റ് ESAT സ്കോളർഷിപ്പ് പരീക്ഷ'യുടെ ഫലം പ്രഖ്യാപിച്ചു. കെട്ടാങ്ങൽ ബ്രാഞ്ചിൽ ഹരിഗോവിന്ദ് എം.ഇ, സുജയ് മാധവ് വി.കെ എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു.


ജി.എച്ച്.എസ്.എസ് നായർകുഴി സ്കൂളിലെ വിദ്യാർത്ഥിയായ ഹരിഗോവിന്ദ്, ചുലൂർ മേലെ ഇയ്യാറമ്പത്ത് മുരളീധരൻ - സ്മിത ദമ്പതികളുടെ മകനാണ്. സേക്രഡ് ഹാർട്ട് നാഷണൽ സ്കൂൾ വിദ്യാർത്ഥിയായ സുജയ് മാധവ്, വേങ്ങേരിമഠം തച്ചോറക്കൽ സന്തോഷ് വി.കെ - ലിനു ദമ്പതികളുടെ മകനാണ്.
ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ റിസ്വ പി.കെ, ജി.എച്ച്.എസ് നായർകുഴി സ്കൂളിലെ അഭയ് ബി എന്നിവർക്കാണ് രണ്ടാം സ്ഥാനം. ഈസ്റ്റ് മലയമ്മ പരപ്പൻകുഴിയിൽ അബ്ദുറഹിമാൻ - ജാസ്മിൻ ദമ്പതികളുടെ മകളാണ് റിസ്വ. കെട്ടാങ്ങൽ 'ശ്രീരാഗം' വീട്ടിൽ ബിജീഷ് - അനുപമ ദമ്പതികളുടെ മകനാണ് അഭയ്.
എം.ഇ.എസ് രാജ (M E S Raja) റെസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് അയിനിഷ് മൂന്നാം റാങ്ക് കരസ്ഥമാക്കി. മുക്കം 'ആശിർവാദ്' വീട്ടിൽ അസീസ് - സബീന ദമ്പതികളുടെ മകനാണ് അയിനിഷ്.
മേഖലയിലെ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെയും അവർക്ക് പിന്തുണ നൽകിയ രക്ഷിതാക്കളെയും എക്സലന്റ് കോച്ചിംഗ് സെന്റർ മാനേജ്മെന്റും അധ്യാപകരും അഭിനന്ദിച്ചു.

Post a Comment

Previous Post Next Post
Paris
Paris