ഷിഗെല്ല പടരുന്നു; തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികൾക്ക് രോഗബാധ, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്



സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വ്യാപിക്കുന്നു. തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു. പുത്തൻതോപ്പ്, ചാക്ക, തോന്നയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് രോഗം ബാധിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും ആരോഗ്യവകുപ്പ് അറിയിച്ചു.


ഇതിനിടെ വയനാട്ടിലും രോഗവ്യാപനം തുടരുന്നു. കോളിയാടി മാർ ബസിലിയോസ് സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. നേരത്തെ കൊല്ലം ജില്ലയിലും രണ്ട് കുട്ടികളടക്കം നാല് പേർക്ക് രോഗം കണ്ടെത്തിയിരുന്നു. കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ള എട്ട് വയസ്സുകാരനും 12 വയസ്സുകാരിയുമാണ് രോഗബാധിതരിൽ ഉൾപ്പെടുന്നത്.

രോഗം സ്ഥിരീകരിച്ചവരെ തിരുവനന്തപുരം, കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രികളിലെ പ്രത്യേക വാർഡുകളിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗബാധയുള്ള പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ഊർജിതമാക്കാനും അധികൃതർ നിർദ്ദേശം നൽകി.

Post a Comment

Previous Post Next Post
Paris
Paris