കൊള്ളയും കരിഞ്ചന്തയും നടക്കില്ല; പാചകവാതക സിലിണ്ടര്‍ വിതരണത്തിന് ഇനി ഡിഎസി കോഡ്



ന്യൂഡൽഹി :  വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടര്‍ വിതരണത്തില്‍ ഇനി കൊള്ളയും കരിഞ്ചന്തയും നടക്കില്ല. സിലിണ്ടര്‍ വിതരണത്തിനായി എണ്ണക്കമ്പനികള്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സിലിണ്ടറുകള്‍ കൃത്യമായ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുവെന്ന് ഉറപ്പുവരുത്താനായി ഡിഎസി (Delivery Authentication Code) നിര്‍ബന്ധമാക്കുകയാണ് എണ്ണക്കമ്പനികള്‍. ഇതുവഴി കൃത്യമായ ഉപഭോക്താവിന് സിലിണ്ടര്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താനാകുമെന്നാണ് കമ്പനികളുടെ അവകാശവാദം.



സിലിണ്ടര്‍ വിതരണം ഇനി ഈ കോഡ് സംവിധാനത്തിലൂടെയാവും നടപ്പാക്കാനാണ് ഇന്ത്യന്‍, ഭാരത് ഗ്യാസ്, എച്ച്പി ഉള്‍പ്പെടെയുള്ള കമ്പനികളുടെ തീരുമാനം. സിലിണ്ടര്‍ കൈപ്പറ്റിയ ശേഷം ഉപഭോക്താക്കള്‍ ഈ ഡിഎസി പങ്കുവെക്കുന്നതോടെ വിതരണം പൂര്‍ത്തിയാവും. പിന്നാലെ ഉപഭോക്താവിന് ഒരു ഡിജിറ്റല്‍ ക്യാഷ് മെമ്മോ ലഭിക്കും. ഈ ഒറ്റത്തവണ ഒടിപി സംവിധാനം നടപ്പാക്കുന്നതോടെ കൂടുതൽ സുരക്ഷിതവും സുതാര്യവുമായ രീതിയിൽ സിലിണ്ടർ വിതരണം ചെയ്യാനാകുമെന്നാണ് വിലയിരുത്തൽ. 

ഡി.എ.സി സംവിധാനത്തിന്റെ പ്രവര്‍ത്തനം എങ്ങനെ?
• ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ, ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു നാലക്ക ഡിഎസി (DAC) പിൻ എസ്എംഎസായി ലഭിക്കും.

• ഗ്യാസ് സിലിണ്ടർ വിതരണത്തിന് എത്തുമ്പോൾ ഡെലിവറി ചെയ്യുന്നയാൾ ഈ നാലക്ക കോഡ് ആവശ്യപ്പെടും.

• ഉപഭോക്താവ് നല്‍കുന്ന കോഡ് ഡെലിവറി ചെയ്യുന്നയാൾ അവരുടെ ആപ്പിൽ സബ്മിറ്റ് ചെയ്യുമ്പോൾ മാത്രമേ ഗ്യാസ് സിലിണ്ടറിൻ്റെ വിതരണം പൂർത്തിയാവുകയുള്ളു.

*ഡി.എ.സിയുടെ പ്രധാന നേട്ടം?*

• കരിഞ്ചന്ത പൂര്‍ണമായും തടയാനാകും, ഒരാള്‍ ബുക്ക് ചെയ്യുന്ന സിലിണ്ടര്‍ മറ്റൊരാൾക്ക് മറിച്ചു വില്‍ക്കുന്നത് ഈ ഒടിപി സംവിധാനത്തിലൂടെ തടയാനാകും.

• സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന് തന്നെ ലഭിച്ചുവെന്ന് എണ്ണക്കമ്പനികൾക്ക് ഉറപ്പാക്കാം. കൂടാതെ ഉപഭോക്താക്കളുടെ വിലാസവും നമ്പറും ഡെലിവറി ഏജന്‍റിന്‍റെ കൈവശമുള്ള ആപ്പിലൂടെ പുതുക്കാനും സാധിക്കും.

സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന കോഡ് ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കാനായി ശ്രദ്ധിക്കണമെന്ന് മാത്രം




Post a Comment

Previous Post Next Post
Paris
Paris