വീണ്ടും ഷിഗല്ല മരണം; മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരൻ മരിച്ചു


കോഴിക്കോട്:ഷിഗല്ല രോഗബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഏഴ് വയസുകാരൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. പനിയെയും വയറിളക്കത്തെയും തുടർന്ന് ഈ മാസം 12നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.




ആദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു കുട്ടിയെ ചികിത്സിച്ചത്. അസുഖം മൂർഛിച്ചതോടെ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ഷിഗല്ല ബാധിച്ച് ഈ വർഷത്തെ നാലാമത്തെ മരണമാണിത്.

സംസ്ഥാനത്ത്‌ 135 ഷിഗല്ല കേസുകളാണ്‌ ഇതിനകം റിപ്പോർട്ട്‌ ചെയ്‌തത്‌. കൂടുതൽ ഷിഗല്ല ബാധിതർ കോഴിക്കോടാണ്‌– 68 പേർ

Post a Comment

Previous Post Next Post
Paris
Paris