പഠിതാക്കൾ രചനാലോകം ആസ്വദിക്കണം. റസാഖ് വഴിയോരം .



കാരന്തൂർ: പഠിതാക്കൾ രചനാലോകം ആസ്വദിക്കണമെന്ന് എഴുത്തുകാരനും സംവിധായകനുമായ റസാഖ് വഴിയോരം പറഞ്ഞു. മർക്കസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ വായനാ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതം അടയാളപ്പെടുത്തുന്ന പ്രക്രിയയാണ് എഴുത്ത് എന്നും റസാഖ് വഴിയോരം അഭിപ്രായപ്പെട്ടു.പി ടി എ പ്രസിഡന്റ്‌ അബ്ദുറഹ്മാൻ ചടങ്ങിൽ അധ്യക്ഷനായി. 




ഉനൈസ് കൽപകഞ്ചേരി മുഖ്യപ്രഭാഷണം നടത്തി, കുട്ടികളുടേയും അമ്മമാരുടേയും ആസ്വാദനക്കുറിപ്പ് പ്രകാശനവും വായനാ ദിന പ്രതിജ്ഞയും നടന്നു.കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു പൂതകേണ്ടി, സ്‌കൂൾ പ്രിൻസിപ്പൽ മൂസക്കോയ മാവിളി, പ്രധാനധ്യാപകൻ നിയാസ് ചോല,വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ആയിഷ സുമയ്യ, അധ്യാപകരായ പ്രജിത,ഷബ്‌ന ,സൗദാ
ബീവി,വിദ്യാർത്ഥി പ്രതിനിധി പി.റഷ സംസാരിച്ചു,

Post a Comment

Previous Post Next Post
Paris
Paris