നായർകുഴി : നിർമ്മാണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന കളൻതോട്–കൂളിമാട് റോഡിന്റെ പുരോഗതി വിലയിരുത്തുന്നതിനായി കുന്ദമംഗലം നിയോജക മണ്ഡലം എംഎൽഎ റസാഖ് മാസ്റ്റർ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ചു.
സന്ദർശനത്തിനിടെ ചിറ്റാരിപിലാക്കൽ നായർകുഴി ഭാഗത്ത് നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങൾ നാട്ടുകാർ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി.
റോഡിന്റെ അന്തിമഘട്ട നിർമാണവുമായി ബന്ധപ്പെട്ട് യാത്രാസൗകര്യം, ഡ്രെയിനേജ്, സുരക്ഷ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നാട്ടുകാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിശദമായ ചർച്ച നടത്തി.
പരാതികളും നിർദേശങ്ങളും കേട്ട എംഎൽഎ റസാഖ് മാസ്റ്റർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കാൻ നിർദേശം നൽകി.
കേരള റോഡ് ഫണ്ട് ബോർഡിന്റെ എക്സിക്യൂട്ടീവ് എൻജിനീയർ ബൈജു, അസിസ്റ്റന്റ് എൻജിനീയർ ഹൃദ്യ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്ത് നിർമ്മാണ പുരോഗതിയും ശേഷിക്കുന്ന പ്രവർത്തനങ്ങളും വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എംകെ നദീറ,,കെ എ ഖാദർ മാസ്റ്റർ,അഹമ്മദ് കുട്ടി അരയങ്കോട്,എൻഎം ഹുസൈൻ ,വേലായുധൻ,ഹമീദ് മാസ്റ്റർ,മെമ്പർമാരായ അജിത്,സ്മിജ,സുബൈദ,
ശിവദാസൻ,ഷാഫി മാസ്റ്റർ,അബ്‌ദു റസാഖ്,ഒപി ഷാജി,ഗിരീഷ്,ഫഹദ്, തുടങ്ങിയവർ സന്നിഹിതരായി.

Post a Comment