പ്ലസ് വൺ പ്രവേശനത്തിൽ അമിത ഫീസ് ഈടാക്കിയാൽ പൂട്ടു വീഴും: വിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന സമയത്ത് ചില ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ സർക്കാർ ഉത്തരവുകൾ കാറ്റിൽപ്പറത്തി വൻതോതിൽ അനധികൃത ഫണ്ട് പിരിവും ഉയർന്ന നിരക്കിൽ ഫീസും ഈടാക്കുന്നതായി പരക്കെ പരാതി. സംഭവം ഗൗരവമായി എടുത്ത പൊതുവിദ്യാഭ്യാസ വകുപ്പ്, ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാന/ജില്ലാ തലങ്ങളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് സ്കൂളുകളിൽ മിന്നൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.




ഹയർ സെക്കൻഡറി പ്രവേശനത്തിന് യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഔദ്യോഗിക അലോട്ട്മെന്റ് ലെറ്ററിൽ സ്കൂൾ അധികൃതർക്ക് ഈടാക്കാവുന്ന കൃത്യമായ ഫീസ് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിന് വിരുദ്ധമായാണ് പല മാനേജ്‌മെന്റുകളും പ്രവേശന സമയത്ത് രക്ഷിതാക്കളിൽ നിന്ന് വൻ തുകകൾ കൈപ്പറ്റുന്നത്.

അലോട്ട്മെന്റ് ലെറ്ററിൽ സൂചിപ്പിച്ചിട്ടുള്ള കൃത്യമായ ഫീസ് അല്ലാതെ, പിടിഎ ഫണ്ടെന്ന പേരിലോ മറ്റ് വികസന ഫണ്ടുകളുടെ പേരിലോ യാതൊരു തരത്തിലുള്ള അധിക തുകയും രക്ഷകർത്താക്കൾ നൽകേണ്ടതില്ല.

സ്കൂളുകളിൽ ഏതെങ്കിലും തരത്തിലുള്ള അമിത പിരിവോ മാനസിക ബുദ്ധിമുട്ടിക്കലോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ നേരിട്ട് ബന്ധപ്പെട്ട് പരാതി രേഖപ്പെടുത്താവുന്നതാണ്. കൂടാതെ ictcelldge@gmail.com എന്ന ഇ-മെയിൽ വിലാസം വഴിയും പരാതികൾ അയക്കാം.

കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന സ്കൂൾ അധികൃതർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post
Paris
Paris