ഭൂമിക്കു കാവലായി കുട്ടികൾ മലയമ്മ എ.യു. പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു



 മലയമ്മ :കുട്ടികൾ ഭൂമിക്കു കാവലാകണം എന്ന മഹത്തായ ഉദ്ദേശ്യത്തോടെ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മലയമ്മ എയുപി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഫലവൃക്ഷത്തൈ നടീൽ ഉദ്‌ഘാടനം രണ്ടാം വാർഡ് മെമ്പർ രഘുനാഥൻ മുതുവന നിർവഹിച്ചു .



 പ്രധാനാധ്യാപിക ഷീബ വി പരിസ്ഥിതി ദിന സന്ദേശം നൽകി . കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി പ്രകൃതി നടത്തം , പരിസ്ഥിതി ദിന പ്രതിജ്ഞ, ഷോർട്ട് വീഡിയോ , പരിസ്ഥിതിക്വിസ്, പതിപ്പ് നിർമാണം , പ്രോജക്ട്, കൊളാഷ് നിർമാണം, തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . ശാസ്‌ത്ര, പരിസ്ഥിതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ശ്രീജ എ.പി , ജിജി വി കെ , രഞ്ജു കെ വി , ഫസീലത്ത്, ഹരിത പി.സി , സെറീന കെ.കെ , സരിഗ കെ ആർ വിദ്യാർഥികളായ, ആദർശ് കെ.ജി ,ആദിഷ് എ ടി , സമീക്ഷ വി. എസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris