ടിക്കറ്റില്ലാ യാത്ര; വൻ പിഴത്തുകയുമായി റെയില്‍വേ


കോഴിക്കോട്: ട്രെയ്നിലെ ടിക്കറ്റില്ലാ യാത്രയ്ക്ക് റെയില്‍വേ വൻ പിഴത്തുക പിടിച്ചു തുടങ്ങി. ഇനി ജനറല്‍ കോച്ചില്‍ പിടിക്കപ്പെട്ടാല്‍ അടയ്ക്കേണ്ടുന്ന ചുരുങ്ങിയ ദൂരത്തിനുള്ള തുക 570 രൂപയാണ്.




നിലവില്‍ 320 രൂപയായിരുന്നു.

ജൻ വിശ്വാസ്-2026 നിയമപ്രകാരം ടിക്കറ്റില്ലാ യാത്രയ്ക്കുള്ള കുറഞ്ഞ പിഴ 250 രൂപയില്‍ നിന്ന് 500 രൂപയാക്കി ഉയർത്തിയതോടെയാണ് ഈ വർധനവന്നത്. ടിക്കറ്റ് പരിശോധകർ ശനിയാഴ്ച മുതല്‍ ട്രെയ്നുകളില്‍ പുതുക്കിയ പിഴത്തുക ഈടാക്കിത്തുടങ്ങി.

ടിക്കറ്റില്ലാ പിഴ (ചുരുങ്ങിയത്): മെയില്‍/എക്സ്പ്രസ് വണ്ടികൾ

ജനറല്‍ കോച്ച്‌ (50 കിലോ മീറ്റർ വരെ): 320 രൂപ - 570
സിറ്റിങ് റിസർവ്ഡ് (50 കിലോ മീറ്റർ): 335 രൂപ - 585
സ്ലീപ്പർ (200 കിലോ മീറ്റർ): 530 രൂപ - 780
എ.സി. ചെയർകാർ (150 കിലോ മീറ്റർ): 765 രൂപ - 1025
തേർഡ് എ.സി. (300 കിലോ മീറ്റർ): 1480 രൂപ - 1525
തേർഡ് എ.സി. (300 കിലോ മീറ്റർ): 1480 രൂപ - 1525
സെക്കൻഡ് എ.സി. (300 കിലോ മീറ്റർ): 2070 രൂപ -2070
വർധിപ്പിച്ച മറ്റ് പിഴത്തുകകള്‍: ബ്രാക്കറ്റില്‍ പഴയ തുക

പുകവലിച്ചാല്‍ ഇനി 2000 രൂപ (200 രൂപ).
യാചകവൃത്തി പിടിച്ചാല്‍ 2000 രൂപ (പിഴ കുറവ്).
അനധികൃതമായി സ്റ്റേഷനില്‍ പ്രവേശിച്ചാല്‍ 5000 രൂപ വരെ (1000 രൂപ).
സ്ത്രീ യാത്രക്കാരുടെ റിസർവ് ഇടത്തില്‍ പ്രവേശിച്ചാല്‍ 2500-5000 രൂപ (500 രൂപ).
മദ്യപിച്ചുള്ള യാത്ര 1000 രൂപയും സാമൂഹിക സേവനവും.

Post a Comment

Previous Post Next Post
Paris
Paris