അക്ഷരമുറ്റത്തേക്ക് ചുവടുവെച്ച് കുരുന്നുകൾ.



കട്ടാങ്ങൽ : അക്ഷരമുറ്റത്തേക്ക് ആദ്യമായി ചുവടുവെക്കുന്ന കുരുന്നുകളെ വരവേറ്റ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടന്നു. ഏരിമല ഗവ. എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംകെ നദീറ ഉദ്ഘാടനം നിർവ്വഹിച്ചു.


 സ്കൂളിൽ പുതുതായി എത്തിയ ഒന്നാം ക്ലാസുകാരെ ജനപ്രതിനിധികളും അധ്യാപകരും ചേർന്ന് പൂച്ചെണ്ടുകളും മധുരപലഹാരങ്ങളും നൽകിയാണ് സ്വീകരിച്ചത്.മുഴുവൻ വിദ്യാർത്ഥികൾക്കും എംഎ റസാഖ് മാസ്റ്റർ എംഎൽഎയുടെ സ്‌നേഹോപഹാരവും വിതരണം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംകെ അനീഷ് അദ്ധ്യക്ഷനായി.
സുധാകരൻ ചൂലൂർ മുഖ്യതിഥിയായി കുട്ടികളോട് സംവദിച്ചു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സലീന നൂറുദ്ധീൻ ,വാർഡ് മെമ്പർ ബിനുദേവ്,സിബി എസ്,ഹിസാന്നത്,ഷറിൻ ഷാന തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഭരദ്വാജ്  എകെ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris