മലയമ്മ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈസ്റ്റ് മലയമ്മ പട്ടാണിയിലെ അൽബിർ സ്കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലേക്ക് വൃക്ഷത്തൈകൾ കൈമാറി. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് എം. കെ. നദീറ, വൈസ് പ്രസിഡന്റ് എം. കെ. അനീഷ് എന്നിവരും മറ്റ് ഭരണസമിതി അംഗങ്ങളും കുട്ടികളിൽ നിന്ന് തൈകൾ ഏറ്റുവാങ്ങി.
പരിസ്ഥിതി സംരക്ഷണത്തിനായി കുരുന്നുകൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
തൈകൾ കൈമാറിയ ശേഷം വിദ്യാർഥികൾ പഞ്ചായത്ത് ഓഫീസും അതിന്റെ പ്രവർത്തനങ്ങളും നേരിട്ട് കണ്ട് മനസ്സിലാക്കി. പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായാണ് കുട്ടികൾ പരിപാടിയിൽ പങ്കെടുത്തത്. സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്
Post a Comment