ഈസ്റ്റ് മലയമ്മ :  ഭരണഘടന ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്കായി ഈസ്റ്റ് മലയമ്മ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ പ്രതിജ്ഞയും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു




ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംകെ അനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിഷെരീഫ് മലയമ്മ അധ്യക്ഷത വഹിച്ചു. മുൻ പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന കെ കെ സുരേഷ് ഭരണഘടനാ പ്രതിജ്ഞക്ക് നേതൃത്വം നൽകി. വിവിധ പാർട്ടികളിൽനിന്നും കോൺഗ്രസിലേക്ക് കടന്നു വന്നവർക്ക് പരിപാടിയിൽ അംഗത്വം നൽകി. നിസാർ എ കെ, രജിത കാഞ്ഞിരത്തിങ്ങൽ മുനീർ കാഞ്ഞിരത്തിങ്ങൽ, നടുവിലോട്ടിൽ ചന്തു കുട്ടി, അസീസ് കെ ടി,
സദാശിവൻ പിള്ള വി കെ, സുബ്രഹ്മണ്യൻ വി കെ, റഹീസ് ഇ എം തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris