ന്യൂഡല്‍ഹി: 126 വര്‍ഷത്തെ മണ്‍സൂണ്‍ മഴയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വരണ്ട മാസമാണ് ഇതെന്ന് റിപോര്‍ട്ട്. ജൂണ്‍ 21 വരെ 57.4 മില്ലിമീറ്റര്‍ മഴ പെയ്തു, ഇത് സാധാരണയേക്കാള്‍ 42.2% കുറവാണ് എന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. മുമ്പ്, 2009 ല്‍, ജൂണ്‍ മാസം മുഴുവന്‍ സാധാരണയേക്കാള്‍ 49% കുറവ് മഴയാണ് ലഭിച്ചത്. ഇത് മധ്യ, വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിരുന്നു
അതേസമയം, മേഘാലയയുടെ ചില ഭാഗങ്ങളില്‍ ഞായറാഴ്ച കനത്ത മഴ പെയ്തു. ഖാസി ഹില്‍സ് ജില്ലയിലെ മൗസിന്റാമില്‍ 24 മണിക്കൂറിനുള്ളില്‍ 530 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. അതായത് ഒരു രാത്രിയില്‍ ഇവിടെ പെയ്ത മഴയുടെ അളവ് ജോധ്പൂരിലും ബിക്കാനീറിലും ആറ് മാസത്തിനുള്ളില്‍ ലഭിക്കുന്ന മഴയ്ക്ക് തുല്യമാണ്. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ ഞായറാഴ്ച ആലിപ്പഴ വര്‍ഷമുണ്ടായി. അതേസമയം, മധ്യപ്രദേശിലെ അഞ്ച് ജില്ലകളില്‍ ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ 38 ജില്ലകളില്‍ ഉഷ്ണതരംഗം ഉണ്ടാകുമെന്നാണ് പ്രവചനം.

Post a Comment