കട്ടാങ്ങൽ : ആർ ഇ സി മലയമ്മ പുത്തൂർ റോഡിൽ കമ്പനി മുക്ക് അങ്ങാടിയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. ആർ ഇ സി യിൽ നിന്നും പുത്തൂർ ഭാഗത്തേക്ക് കെട്ടാങ്ങലിൽ നിന്നും കൊടുവള്ളി ഭാഗത്തേക്കും അമിതവേഗത്തിൽ വാഹനങ്ങൾ പായുന്നത് ദിനംപ്രതി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും കാൽനടയാത്രക്കാരും വാഹന പാർക്കിംഗും എല്ലാം ചേരുമ്പോൾ ഇപ്പോൾ തന്നെ കമ്പനിമുക്ക് അങ്ങാടി ജന നിബിഡമാണ്. ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ടായിട്ടില്ലെങ്കിൽ ഭാവിയിൽ വലിയ അപകടങ്ങൾക്ക് സാധ്യതയേറും. കമ്പനി മുക്ക് അങ്ങാടിയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനും കുന്നമംഗലം ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ ഷരീഫ് മലയമ്മ കുന്നമംഗലം എംഎൽഎ റസാക്ക് മാസ്റ്റർക്കും പിഡബ്ല്യുഡിക്കും പരാതി നൽകിയിട്ടുണ്ട്

Post a Comment