കെട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് സേവാഭാരതി വാർഷിക സമ്മേളനം കെട്ടാങ്ങൽ പഞ്ചായത്ത് ഹാളിൽ ചേർന്നു. ശ്രീ ഉണ്ണികൃഷ്ണൻ വെള്ളന്നൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശിവദാസൻ കെ., സ്വാഗതം പറഞ്ഞു. റിട്ട പ്രോവിഡൻ്റ് ഫണ്ട് കമ്മീഷണർ ശ്രീ. മുരളീധരൻ സി., യോഗം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 2025- 26 വർഷത്തെ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു.
കോഴിക്കോട് സേവാഭാരതി വൈസ് പ്രസിഡണ്ട് ശ്രീമതി. പത്മ സേവാ സന്ദേശം നൽകി. ജില്ലാ കമ്മിറ്റി അംഗങ്ങളായ രവീന്ദ്രനാഥൻ എൻ.കെ., ശിവദാസൻ മാവൂർ, സദാനന്ദൻ മാസ്റ്റർ, സുനിൽ കുമാർ കെ., എൻ.ടി. പരമേശ്വരൻ, പ്രകാശൻ പി., ഗിരീഷ് സങ്കേതം, എം.മാധവൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ
പ്രസിഡൻ്റ് : സുനിൽ കുമാർ കെ., വെള്ളന്നൂർ
സെക്രട്ടറി: ശിവദാസൻ കെ.
ഖജാൻജി: രവീന്ദ്രനാഥ് എൻ.കെ.


Post a Comment