ചൂലൂർ സി എച് സെന്റർ ന് ഫണ്ട് കൈമാറി


 കൂളിമാട് :
ജീവകാരുണ്യ രംഗത്ത് വർഷങ്ങളായിപ്രശസ്‌ത സേവനം നടത്തിവരുന്ന റാബിഹ് KMCC ഈ വർഷത്തെ ഫണ്ട് വിതരണത്തിൻ്റെ ഉൽഘാടനം പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.


മലബാറിലെ മികച്ച അർബുദ രോഗ ചികിത്സാലയമായ ചൂലൂർ എം വി ആർ ക്യാൻസർ റിസർച്ച് സെന്ററിലെത്തുന്ന രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും ഒരുക്കുന്ന ചൂലൂർCH സെൻ്ററിനുള്ള *KMCC* *റാബിഹ്* കമ്മറ്റിയുടെ ഫണ്ട്‌ ഭാരവാഹിയായ നിസാം വിളയിലിൽ നിന്ന് ചൂലൂർCH സെൻ്റർ ട്രഷറർ പി.പി.മൊയ്തീൻ ഹാജി ഏറ്റുവാങ്ങി.
ചടങ്ങിൽ ഹംസ കപ്പൂർ,ഗഫൂർ പള്ളിയാലി , കുഞ്ഞിക്കോയ തങ്ങൾ , ഉസ്മാൻ കാരി, നൗഫൽ മേലാറ്റൂർ, സക്കീർ മേൽമുറി, കെ. ആലി ഹസ്സൻ, ഇ. സി.എം. ബഷീർ മാസ്റ്റർ, ഉമ്മർ വെള്ളലശ്ശേരി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris