കോഴിക്കോട് :
എം.ഇ. എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രചോദനം 2026 ൻ്റെ ഭാഗമായി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കോഴിക്കോട് കോർപറേഷൻ കൗൺസിലർ ടി.പി.എം ജിഷാൻ പ്രചാദനം വിദ്യാഭ്യാസ പക്ഷാചരണ - അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.ഇ എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.ഷമീം പക്‌സാൻ അദ്ധ്യക്ഷത വഹിച്ചു.
എം. എം ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പനോപകരണ വിതരണം എം.ഇ.എസ് ജില്ല സെക്രട്ടറി ഡോ. ഹമീദ് ഫസൽ സ്‌കൂൾ അധികൃതർക്ക് നൽകി നിർവ്വഹിച്ചു. പ്രചോദനം ജില്ലാ കൺവീനർ പി.പി. അബ്ദുള്ളക്കുട്ടി,റഫീഖ് മാസ്റ്റർ, എം.ഇ. എസ് ജില്ല ജോ.സെക്രട്ടറി ഹാഷിം കടാകലകം, സി. സലാദ്, എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി സാജിദ് തോപ്പിൽ സ്വാഗതവും പി.വി. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
എം.ഇ.എസ് ഭാരവാഹികളായ കെ. അബ്ദുൽ അസീസ്, നവാസ് കോയിശ്ശേരി, എം അബ്ദുൽ ഗഫൂർ, കോയട്ടി മാളിയേക്കൽ, ഫിർബി, മുഹമ്മദ് അനീസ് എന്നിവർ നേതൃത്വം നൽകി. എന്ന് സാജിദ് തോപ്പിൽ സെക്രട്ടറി
9995190192

Post a Comment