കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷാ കവചം; പ്രവേശനോത്സവത്തില്‍ 'സൈബര്‍ പ്രതിജ്ഞ'.



സൈബർ ഭീഷണിയില്‍ നിന്നും സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് അവബോധം നല്‍കുന്നതിന് വേണ്ടി കേരള പോലീസിന് കീഴിലെ സൈബർ ‍‍ഡോം നടപ്പാക്കുന്ന പദ്ധതിയായ കിഡ് ഗ്ലൗ പ്രോജക്ടിന്റെ ഭാഗമായി പ്രവേശനോത്സവത്തില്‍ തന്നെ വിദ്യാർത്ഥികള്‍ സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലും.



പുതിയ അധ്യയന വർഷത്തിന്റെ ഭാഗമായി സ്കൂള്‍ പ്രവേശന ദിനത്തില്‍ കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 15,,402-ത്തിലധികം വിദ്യാലയങ്ങളില്‍ വിദ്യാർത്ഥികളാണ് അധ്യാന വർഷം ആരംഭിക്കുന്ന ജൂണ്‍ 2 ന് വിദ്യാർത്ഥികള്‍ പ്രതിജ്ഞ ചൊല്ലുന്നത്. "സൈബർ പ്രതിജ്ഞ" ചൊല്ലി സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഡിജിറ്റല്‍ ജീവിതം നയിക്കുമെന്ന് പ്രതിജ്ഞയെടുക്കും.

സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം കുട്ടികളില്‍ വളർത്തുന്നതിനും സുരക്ഷിതമായ ഓണ്‍ലൈൻ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ പ്രവർത്തനം സംഘടിപ്പിക്കുന്നത്. തുടർഘട്ടമായി സംസ്ഥാനത്തെ CBSE, ICSE സ്കൂളുകളിലേക്കും കിഡ് ഗ്ലോവ് പദ്ധതിയും സൈബർ പ്രതിജ്ഞാ പ്രവർത്തനങ്ങളും വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.


Post a Comment

Previous Post Next Post
Paris
Paris