എസ്.എസ്.എൽ.സി ഫലം നമ്മുടെ കേരളം ആപ്പിലൂടെ



എസ്.എസ്.എൽ.സി പരീക്ഷാഫലങ്ങൾ പരിശോധിക്കാനുള്ള സൗകര്യം ഇത്തവണ നമ്മുടെ കേരളം ആപ്പ് വഴിയും ലഭ്യമാക്കുകയാണ്. പരീക്ഷാ ഫലം പരിശോധിക്കുന്നത് കൂടുതൽ എളുപ്പത്തിലാക്കുക എന്നതാണ് ലക്ഷ്യം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഫോണിൽ തന്നെ സൗകര്യപ്രദമായി ഫലം പരിശോധിക്കാൻ ഇതിലൂടെ സാധിക്കും. എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 15 നു ആപ്പിലൂടെ അറിയാനാകും.


ആപ്പ് ഡൗൺലോഡ് ചെയ്ത് വൺ ടൈം രജിസ്ട്രേഷൻ ചെയ്ത് പ്രവേശിച്ച ശേഷം “ SSLC Results” ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി പരീക്ഷാഫലം പരിശോധിക്കാൻ സാധിക്കും. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷമായിരിക്കും ആപ്പിലൂടെ ഫലം പരിശോധിക്കാനാവുക.

സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ ലളിതമായി എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പരീക്ഷാഫലം അറിയാൻ അനാവശ്യ തിരക്കും കാത്തിരിപ്പും ഒഴിവാക്കി, വീട്ടിലിരുന്ന് തന്നെ ഫലം പരിശോധിക്കാം.

എല്ലാ കൂട്ടൂകാർക്കും വിജയാശംസകൾ.

ഇന്ന് ഡൗൺലോഡ് ചെയ്യാം നമ്മുടെ കേരളം ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും.

സർക്കാർ സേവനങ്ങൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ.

To download and install the App click the link below
Android: https://play.google.com/store/apps/details?id=com.itmission.nk
iOS: https://apps.apple.com/in/app/nammude-keralam/id1595554541

NB: After downloading use the services menu from the bottom strip, and select SSLC


Post a Comment

Previous Post Next Post
Paris
Paris