തിരുവനന്തപുരം: മാസപ്പടി കേസില്‍ സുപ്രധാന തെളിവുകള്‍ ഇഡി ലഭിച്ചു. ഇഡി ഡയറക്ടറേറ്റിനെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സുപ്രധാന തെളിവുകള്‍ ലഭിച്ചുവെന്ന വിവരം അറിയിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അനുമതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനായി വീണയെ വീണ്ടും വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കേസന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ഇഡി പരിശോധനക്ക് അയച്ചിട്ടുണ്ട്. വീണയുടെ മൊബൈല്‍ ഫോണും ശശിധരന്‍ കര്‍ത്തയുടെ ലാപ്‌ടോപ്പും പരിശോധനക്ക് അയച്ച ഉപകരണങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവയുടെ പരിശോധന പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് തുടര്‍ നടപടികളുണ്ടാവും. അതേസമയം, കേസില്‍ സിഎംആഎല്‍ ഉദ്യോഗസ്ഥരേയും ഇഡി ചോദ്യം ചെയ്യും. ഇഡി നടപടിക്കെതിരെ വീണ്ടും ഹൈകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സിഎംആര്‍എല്‍. ഇഡി അന്വേഷണം മരവിപ്പിക്കണമെന്നാണ് ഹരജിയാണ് സിഎംആര്‍എല്‍ നല്‍കുക.
Post a Comment