യു ടി. ഇ എഫ്ആഹ്ലാദ പ്രകടനം നടത്തി.



കോഴിക്കോട്  : ജനാധിപത്യ പ്രക്രിയയിലൂടെ ഉണ്ടായ അനിവാര്യമായ ഭരണമാറ്റത്തിൽ
യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ
കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
സിവിൽ സ്റ്റേഷനിൽ ആഹ്ളാദ പ്രകടനം നടത്തി. എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് ജി.എസ് ഉമാശങ്കർ
ഉദ്ഘാടനം ചെയ്തു. 


ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും അനുദിനം . കവർന്നു കൊണ്ടിരുന്ന സർക്കാറിന്റെ പതനം കാലത്തിന്റെ ആവശ്യകതയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.യു.ടി.ഇ.എഫ് ജില്ലാ ചെയർമാൻ സിജു കെ നായർ അധ്യക്ഷനായി. യു.ടി.ഇ.എഫ് ജില്ലാ കൺവീനർ ഹനീഫ പനായി, എൻജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പ്രദീപൻ . 
എസ്.ഇ.യു സംസ്ഥാന സെക്രട്ടറിമാരായ 
സലാം എരവട്ടൂർ , ഗഫൂർ പന്തീർപാടം , കെ.ജി.ഒ.യു ജില്ല പ്രസിഡണ്ട് കെ.കെ പ്രമോദ് കുമാർ , പ്രേംനാഥ് മംഗലശ്ശേരി, കെ. ദിനേശൻ , എം.ഷിബു ,പി.പി. സജു , അമീർ മലയമ്മ , എം പി. സബീർ സാലി, എം ഷാജീവ്കുമാർ , ജം നാസ് കാഞ്ഞിരങ്ങാട് പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris