വേദനിക്കുന്നവരോട് കൂടെയുണ്ടെന്ന് പറയാൻ സമൂഹം സന്നദ്ധമാകണമെന്ന് വി.എം.വിനു



കോഴിക്കോട് : പരസ്പരം സ്‌നേഹിക്കാനും സംസാരിക്കാനും സമയമില്ലാത്ത കാലമാണിതെന്നും വേദനിക്കുന്നവരോട് കൂടെയുണ്ട് എന്ന് പറയാൻ സമൂഹം സന്നദ്ധമാകണമെന്നും 
പ്രശസ്ത സിനിമാ സംവിധായകൻ
വി.എം. വിനു പറഞ്ഞു.
സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള
സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് സമർപ്പണവും
ജില്ലയിലെ മുതിർന്ന പത്രം ഏജൻ്റുമാരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 കാൽലക്ഷം രൂപയും മെമൻ്റേയും പ്രശസ്തി പത്രവുമടങ്ങിയ അവാർഡ്
കോട്ടൂളി സ്വദേശി എം.ശിവന് സമർപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു.
ഡ്രഗ് ഫ്രീ കേരള ഫ്രീഡം റൈഡ് സൈക്ലത്തോണിൽ  ഇന്ത്യാ ബുക്ക്സ് ഓഫ് റിക്കോഡിൽ ഇടം നേടിയ ഉണ്ണികുളം സ്വദേശി മുഹമ്മദ്  ഷാമിലിനെയും ചടങ്ങിൽ ആദരിച്ചു.


കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജിഷ പുളിയത്താലിൽ, ആയിശകുട്ടി, വികസന സമിതി പ്രസിഡണ്ട് കെ.പി. വസന്തരാജ്, റിട്ട. പോലീസ് ഓഫീസർ എ. വിശ്വനാഥ കുറുപ്പ്, വർക്കിംഗ് ചെയർമാൻ സർവ്വദമനൻ കുന്നമംഗലം, യോഗാചാര്യൻ പി.വി. ഷേഗിഷ്, ജനറൽ സെക്രട്ടറി എം.കെ. ഉദയകുമാർ, മുൻ അവാർഡ് ജേതാക്കളായ സുനിൽ മുതുവന , കെ. ദേവി, പ്രമീള നായർ, പി. ശിവപ്രസാദ്, എ. എം. സീനാ ഭായ് എന്നിവർ പ്രസംഗിച്ചു.




Post a Comment

Previous Post Next Post
Paris
Paris