സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം


പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. മന്ത്രി ഇല്ലാത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. 4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ പരീക്ഷ ഫലവും ഇന്ന് പ്രഖ്യാപിക്കും."


സർക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് ഈ മാസം അവസാനം സേ പരീക്ഷ എഴുതാൻ അവസരം ഉണ്ടാകും. ജൂൺ ആദ്യവാരത്തിൽ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് നീക്കം. കഴിഞ്ഞവർഷം 99.5 ശതമാനമായിരുന്നു വിജയം.


Post a Comment

Previous Post Next Post
Paris
Paris