വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ആദ്യ കുടുംബം ഇന്ന് താമസം തുടങ്ങും


വയനാട്;
വയനാട് മുണ്ടക്കൈ- ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ ആദ്യ കുടുംബം ഇന്ന് താമസം തുടങ്ങും. വിജയനും കുടുംബവുമാണ് ടൗണ്‍ഷിപ്പില്‍ ആദ്യ താമസക്കാര്‍. അടുത്ത ദിവസങ്ങളിലായി ബാക്കിയുള്ള കുടുംബങ്ങളും താമസം തുടങ്ങും.



ഒന്നാം സോണിലെ, ഡി-ക്ലസ്റ്ററിലുള്ള എഴുപത്തിയെട്ടാം നമ്പര്‍ വീട്ടിലാണ് വിജയനും കുടുംബവും ആദ്യ താമസക്കാരായി എത്തുന്നത്. രാവിലെ പത്തരയ്ക്കാണ് പാലുകാച്ചല്‍ ചടങ്ങുകള്‍. ആദ്യഘട്ടത്തില്‍ ആകെ 178 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ കൈമാറുന്നത്. ഇതില്‍ 159 വീടുകളും സാങ്കേതികമായി കൊടുത്തു കഴിഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris